EXPRESSIONS

from the heart.

Sunday, September 17, 2006

ക്ലാസ്സ്‌ മേറ്റ്‌ സ്‌

കഴിഞ്ഞയാഴ്ചയാണു " ക്ലാസ്സ്‌ മേറ്റ്‌ സ്‌" സിനിമ കണ്ടത്‌. ശരിക്കും പറഞ്ഞാല്‍ പഴയ കോളേജ്‌ ദിനങ്ങള്‍ ഓര്‍മ്മ വന്നു. ഇന്നു കാമ്പസുകള്‍ക്കന്യമായ പലതും അതില്‍ കാണാന്‍ കഴിഞ്ഞു. ഇലക്ഷന്‍ കാലങ്ങളിലെ ചൂടും അതിനിടയില്‍ തളിര്‍ക്കുന്ന പ്രണയങ്ങളും ഇന്ന് ഓര്‍മ്മകള്‍ മാത്രമായിക്കഴിഞ്ഞിരിക്കുന്നു. നിഷ്ക്കളങ്കമായ മനസ്സുകള്‍ തമ്മിലുള്ള ആകര്‍ഷണങ്ങളാണു പ്രണയമായി അന്നു പരിണമിച്ചിരുന്നത്‌. പലപ്പോഴും അത്‌ അന്യോന്യം അറിയിക്കുന്നതില്‍ പോലും എത്ര കാലതാമസമാണു നേരിട്ടിരുന്നത്‌
ഇന്നൊക്കെ ഒരു sms അല്ലെങ്കില്‍ ഒരു ഇ മെയില്‍ അതു സോള്‍വ്‌ ചെയ്ത്‌ കഴിഞ്ഞിരിക്കും. നിര്‍ഭാഗ്യമെന്നു പറയട്ടെ, ചിലപ്പോള്‍ അതു കിട്ടുന്നതിനു മുമ്പെ തന്നെ പ്രണയം അതിന്റെ വഴി മാറിക്കഴിയാനും മതി. പരസ്പരം അറിയിക്കാന്‍ ഒരിക്കലും സാധിക്കാതെ മനസ്സിന്റെ ഒരു കോണില്‍ ഒരുപാടു നാള്‍ സൂക്ഷിച്ചിരുന്ന (കോഴ്സു കഴിഞ്ഞതിനുശേഷവും) പ്രണയങ്ങളും അന്നു വിരളമായിരുന്നില്ല. ജാതകവും ജോലിയും സ്റ്റാറ്റസും നോക്കി പ്രേമിക്കുന്ന ഇക്കാലത്തെ യുവതലമുറയ്ക്‌ ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു വെന്ന് അറിയാന്‍ ഫിലിം കുറച്ചെങ്കിലും ഹെല്‍പ്പു ചെയ്തുവെന്ന് എനിക്കു തോന്നുന്നു.

Saturday, September 16, 2006

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന് പറഞ്ഞത്‌ ബാലഗംഗാധര തിലകനാണെന്നു തോന്നുന്നു. സ്വാതന്ത്ര്യ സമരസേനാനികള്‍ സദയം ക്ഷമിക്കുക, തെറ്റുണ്ടെങ്കില്‍.എവിടെയാണിതിന്റെ ആരംഭം?കുട്ടികളായിരിക്കുമ്പോള്‍ എന്തിനും ഏതിനും നിയന്ത്രണങ്ങളേയുള്ളൂ. ആ നിയന്ത്രണങ്ങള്‍ വലുതാകുന്തോറും കൂടിക്കൂടി വരുന്നു. എപ്പോഴാണു ഇതിന്റെ കെട്ടു പൊട്ടിച്ച്‌ ഒരാള്‍ക്ക്‌ പുറത്തു വരാന്‍ കഴിയുന്നത്‌ അവിടെ അയാളുടെ വിജയം ആരംഭിക്കുന്നു. ചട്ടക്കൂടുകളില്‍ കെട്ടപ്പെട്ട ഒരു മനസ്സിനു ഒരിക്കലും ക്രിയെറ്റിവ്‌ ആയി ചിന്തിക്കാന്‍ കഴിയില്ല, മാറ്റങ്ങളെ അംഗീകരിക്കാനും. പലര്‍ക്കും ജീവിതത്തിന്റെ പകുതി പിന്നിടുമ്പോഴാണു ഈ സ്വാതന്ത്ര്യത്തിന്റെ സ്വാദു നുകരാന്‍ സാധിക്കുന്നത്‌. അപ്പോഴേക്കും വളരെ വയ്കിയിട്ടുണ്ടാകും. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നവരോട്‌ ഒരു വാക്ക്‌.തീര്‍ച്ചയായും അത്‌ കേള്‍ക്കുക. പക്ഷെ തീരുമാനമെടുക്കുന്നതില്‍ അവസാനവാക്ക്‌ നമ്മുടെ സ്വന്തമായിരിക്കണം.

Thursday, September 07, 2006

ഒരു പെണ്ണിഷ്‌ ചിന്തകള്‍

പറയാനൊരു പാടുണ്ടല്ലോ. ഒരു പെണ്ണിന്റെ ഭാവങ്ങള്‍ കളയണമെന്നു തീവ്രമായി ഞാനാശിക്കുന്നു. ഒരിക്കലെങ്കിലും രാവിലെ ഒരു പത്തു മണി വരെ കിടന്നുറങ്ങാന്‍, ചൂടു ചായയും കുടിച്ചു ചാരുകസെരയില്‍ കിടന്നു കൊണ്ടു ന്യൂസ്‌ പേപ്പര്‍ വായിക്കാന്‍, ഷര്‍ട്ട്‌ നന്നായി അയണ്‍ ചെയ്യാത്തതിനു വീട്ടുകാരെ വഴക്കു പറയാന്‍, പാതിരാത്രി വരെ നഗരത്തിലൂടെ കറങ്ങി നടക്കാന്‍, ഇഷ്ടം തോന്നുന്ന സ്ട്ഠലങ്ങളിലൊക്കെ ഇഷ്ടം തോന്നുമ്പോഴൊക്കെ പോകാന്‍,സ്വന്തമായ അഭിപ്രായങ്ങള്‍ വച്ചു പുലര്‍ത്താന്‍, തന്റെതായ ദുര്‍വാശികളില്‍ നിന്ന് കടുകിട മാറാതിരിക്കാന്‍, പിന്നെ, വീട്ടിലുണ്ടാക്കുന്ന ഓരോ കറികളെക്കുറിച്ചും വെറുതെ കുറ്റം പറയാന്‍,ഒക്കെ ഒക്കെ വെറുതെ മോഹിച്ചു പോകുന്നു.ഇനിയുമുണ്ട്‌ ഒരുപാട്‌ ആഗ്രഹങ്ങള്‍.

Sunday, September 03, 2006

ചിക്കന്‍ മസാലയുടെ സ്വാദുള്ള സാംബാറും കൂട്ടുകറിയും ഊണിനു മുംബുള്ള രണ്ടു പെഗ്ഗും എല്ലാം ചേര്‍ന്നുള്ള ഒരു ഒാണ സദ്യ ഓഫീസില്‍ ഇന്നു ഞങ്ങളും ആഖൊഷിച്ചു. മാവെലിക്കു മാപ്പ്‌.

ഞാനൊരു നവാഗതയാണേ. ഈ ഭൂ ലൊകത്തിലെ ബ്ലൊഗില്‍ എഴുതാനാഗ്രഹിക്കുന്നു. വീണ്ടും പ്രതീക്ഷിക്കുക ഈ ബ്ലൊഗില്‍ നിന്നും കാത്തിരിക്കുക. എന്റെ ഹൃദയം നിറഞ്ഞ ഒണാശംസകള്‍.പീക്കുട്ടന്‍.