EXPRESSIONS

from the heart.

Sunday, September 17, 2006

ക്ലാസ്സ്‌ മേറ്റ്‌ സ്‌

കഴിഞ്ഞയാഴ്ചയാണു " ക്ലാസ്സ്‌ മേറ്റ്‌ സ്‌" സിനിമ കണ്ടത്‌. ശരിക്കും പറഞ്ഞാല്‍ പഴയ കോളേജ്‌ ദിനങ്ങള്‍ ഓര്‍മ്മ വന്നു. ഇന്നു കാമ്പസുകള്‍ക്കന്യമായ പലതും അതില്‍ കാണാന്‍ കഴിഞ്ഞു. ഇലക്ഷന്‍ കാലങ്ങളിലെ ചൂടും അതിനിടയില്‍ തളിര്‍ക്കുന്ന പ്രണയങ്ങളും ഇന്ന് ഓര്‍മ്മകള്‍ മാത്രമായിക്കഴിഞ്ഞിരിക്കുന്നു. നിഷ്ക്കളങ്കമായ മനസ്സുകള്‍ തമ്മിലുള്ള ആകര്‍ഷണങ്ങളാണു പ്രണയമായി അന്നു പരിണമിച്ചിരുന്നത്‌. പലപ്പോഴും അത്‌ അന്യോന്യം അറിയിക്കുന്നതില്‍ പോലും എത്ര കാലതാമസമാണു നേരിട്ടിരുന്നത്‌
ഇന്നൊക്കെ ഒരു sms അല്ലെങ്കില്‍ ഒരു ഇ മെയില്‍ അതു സോള്‍വ്‌ ചെയ്ത്‌ കഴിഞ്ഞിരിക്കും. നിര്‍ഭാഗ്യമെന്നു പറയട്ടെ, ചിലപ്പോള്‍ അതു കിട്ടുന്നതിനു മുമ്പെ തന്നെ പ്രണയം അതിന്റെ വഴി മാറിക്കഴിയാനും മതി. പരസ്പരം അറിയിക്കാന്‍ ഒരിക്കലും സാധിക്കാതെ മനസ്സിന്റെ ഒരു കോണില്‍ ഒരുപാടു നാള്‍ സൂക്ഷിച്ചിരുന്ന (കോഴ്സു കഴിഞ്ഞതിനുശേഷവും) പ്രണയങ്ങളും അന്നു വിരളമായിരുന്നില്ല. ജാതകവും ജോലിയും സ്റ്റാറ്റസും നോക്കി പ്രേമിക്കുന്ന ഇക്കാലത്തെ യുവതലമുറയ്ക്‌ ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു വെന്ന് അറിയാന്‍ ഫിലിം കുറച്ചെങ്കിലും ഹെല്‍പ്പു ചെയ്തുവെന്ന് എനിക്കു തോന്നുന്നു.

4 Comments:

Blogger സജു said...

ക്ലസ്സ്‌മേറ്റ്‌സിനെ കുറിച്ചുള്ള മറ്റൊരു ലേഖനം

http://www.mathrubhumi.com/php/newsFrm.php?news_id=1251052&n_type=NE&category_id=10&Farc=

11:54 AM  
Blogger bodhappayi said...

എല്ലാവര്‍ക്കും നല്ല അഭിപ്രായമാണല്ലോ ഈ സിനിമയെക്കുറിച്ച്. ബാംഗ്ലൂരില്‍ വരട്ടേ, ഒന്നു കാണാം.

2:02 PM  
Blogger ഫാരിസ്‌ said...

പക്ഷെ..പ്രേമത്തിന്റെ കാര്യത്തുല്‍ ഇന്നത്തെ കാലത്തെ പോലെ അല്പം പ്രാക്ടിക്കലാകുന്നതല്ലെ നല്ലത്?

12:59 AM  
Blogger ശ്രീജിത്ത്‌ കെ said...

ബ്ലോഗിന്റെ പേര് മലയാളത്തിലാവുന്നതല്ലേ പീക്കുട്ടാ ഭംഗി?

4:17 PM  

Post a Comment

<< Home