EXPRESSIONS

from the heart.

Saturday, September 16, 2006

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന് പറഞ്ഞത്‌ ബാലഗംഗാധര തിലകനാണെന്നു തോന്നുന്നു. സ്വാതന്ത്ര്യ സമരസേനാനികള്‍ സദയം ക്ഷമിക്കുക, തെറ്റുണ്ടെങ്കില്‍.എവിടെയാണിതിന്റെ ആരംഭം?കുട്ടികളായിരിക്കുമ്പോള്‍ എന്തിനും ഏതിനും നിയന്ത്രണങ്ങളേയുള്ളൂ. ആ നിയന്ത്രണങ്ങള്‍ വലുതാകുന്തോറും കൂടിക്കൂടി വരുന്നു. എപ്പോഴാണു ഇതിന്റെ കെട്ടു പൊട്ടിച്ച്‌ ഒരാള്‍ക്ക്‌ പുറത്തു വരാന്‍ കഴിയുന്നത്‌ അവിടെ അയാളുടെ വിജയം ആരംഭിക്കുന്നു. ചട്ടക്കൂടുകളില്‍ കെട്ടപ്പെട്ട ഒരു മനസ്സിനു ഒരിക്കലും ക്രിയെറ്റിവ്‌ ആയി ചിന്തിക്കാന്‍ കഴിയില്ല, മാറ്റങ്ങളെ അംഗീകരിക്കാനും. പലര്‍ക്കും ജീവിതത്തിന്റെ പകുതി പിന്നിടുമ്പോഴാണു ഈ സ്വാതന്ത്ര്യത്തിന്റെ സ്വാദു നുകരാന്‍ സാധിക്കുന്നത്‌. അപ്പോഴേക്കും വളരെ വയ്കിയിട്ടുണ്ടാകും. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നവരോട്‌ ഒരു വാക്ക്‌.തീര്‍ച്ചയായും അത്‌ കേള്‍ക്കുക. പക്ഷെ തീരുമാനമെടുക്കുന്നതില്‍ അവസാനവാക്ക്‌ നമ്മുടെ സ്വന്തമായിരിക്കണം.

6 Comments:

Blogger രാജീവ് said...

സ്വാതന്ത്ര്യം തീര്‍‍ച്ചയായും ജന്മാവകാശം തന്നെ പക്ഷെ അതിന്‍റെ അതിര്‍‍വരംബുകള്‍ കൂടി നിര്‍‍വചിക്കേണ്ടിയിരിക്കുന്നു എല്ലയിപ്പോഴും. സ്വാതന്ത്ര്യം ചിന്തയോടൊപ്പം തീര്‍‍ച്ചയായും കര്‍മ്മത്തേയും ബലപ്പെടുത്തും.

3:15 PM  
Blogger സു | Su said...

സ്വാഗതം :)

എന്റെ ബ്ലോഗിലെ കമന്റിനു നന്ദി. ഇനിയും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

11:40 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

സ്വാഗതം.

11:42 PM  
Blogger രാജാവു് said...

സ്വാഗതം സ്വാഗതം .
രജാവു്.

12:07 AM  
Blogger Adithyan said...

അതിരുകളില്ലാത്ത സ്വാതന്ത്ര്യം എന്നത് ഒരു മിഥ്യയാണ്. എനിക്ക് വോക്കിങ്ങ്‌ സ്റ്റിക്ക് വീശാനുള്ള സ്വാതന്ത്യം താങ്കളുടെ മൂക്കിന്റെ തൊട്ടടുത്ത് വരെ മാത്രമെയുള്ളു.

മലയാളം ബ്ലോഗ് ലോകത്തേക്കു സ്വാഗതം

8:34 AM  
Blogger ശ്രീജിത്ത്‌ കെ said...

മലയാളം ബൂലോകത്തേക്ക് സ്വാഗതം

ഈ ബ്ലോഗിന്റെ പേര് മലയാളത്തിലാക്കിയിരുന്നെങ്കില്‍ അത് മലയാളം ബ്ലോഗ്‌റോളില്‍ അക്ഷരമാല ക്രമത്തില്‍ വന്നേനേ.

11:41 AM  

Post a Comment

<< Home