EXPRESSIONS

from the heart.

Thursday, September 07, 2006

ഒരു പെണ്ണിഷ്‌ ചിന്തകള്‍

പറയാനൊരു പാടുണ്ടല്ലോ. ഒരു പെണ്ണിന്റെ ഭാവങ്ങള്‍ കളയണമെന്നു തീവ്രമായി ഞാനാശിക്കുന്നു. ഒരിക്കലെങ്കിലും രാവിലെ ഒരു പത്തു മണി വരെ കിടന്നുറങ്ങാന്‍, ചൂടു ചായയും കുടിച്ചു ചാരുകസെരയില്‍ കിടന്നു കൊണ്ടു ന്യൂസ്‌ പേപ്പര്‍ വായിക്കാന്‍, ഷര്‍ട്ട്‌ നന്നായി അയണ്‍ ചെയ്യാത്തതിനു വീട്ടുകാരെ വഴക്കു പറയാന്‍, പാതിരാത്രി വരെ നഗരത്തിലൂടെ കറങ്ങി നടക്കാന്‍, ഇഷ്ടം തോന്നുന്ന സ്ട്ഠലങ്ങളിലൊക്കെ ഇഷ്ടം തോന്നുമ്പോഴൊക്കെ പോകാന്‍,സ്വന്തമായ അഭിപ്രായങ്ങള്‍ വച്ചു പുലര്‍ത്താന്‍, തന്റെതായ ദുര്‍വാശികളില്‍ നിന്ന് കടുകിട മാറാതിരിക്കാന്‍, പിന്നെ, വീട്ടിലുണ്ടാക്കുന്ന ഓരോ കറികളെക്കുറിച്ചും വെറുതെ കുറ്റം പറയാന്‍,ഒക്കെ ഒക്കെ വെറുതെ മോഹിച്ചു പോകുന്നു.ഇനിയുമുണ്ട്‌ ഒരുപാട്‌ ആഗ്രഹങ്ങള്‍.

8 Comments:

Blogger ദിവ (diva) said...

This comment has been removed by a blog administrator.

8:56 AM  
Blogger ദിവ (diva) said...

സോറി, ആളുമാറിപ്പോയി.

പക്ഷെ, ‘സ്വാഗതം‘ അതുപോലെ തന്നെയുണ്ട് കേട്ടോ...

8:59 AM  
Blogger Adithyan said...

ബ്ലോഗുലോകത്തേക്ക് സ്വാഗതം.

പോസ്റ്റ് വായിച്ചിട്ട് പഴയ ഒരു നോണ്‍ വെജ് തമാശ ഓര്‍മ്മ വരുന്നു. ;)

അറ്റ്‌ലാന്റിക്കിനു മുകളില്‍ വെച്ച് ഒരു പ്ലെയിനിന് എഞ്ചിന്‍ തകരാര്‍. താഴേക്ക് വീഴാന്‍ പോകുകയാണെന്ന് പൈലറ്റ് അനോണ്‍സ് ചെയ്‌തു. (പൈലറ്റ് അങ്ങനെ ഒന്നും അനൌണ്‍സ് ചെയ്യൂല എന്നും പറഞ്ഞു വന്നാല്‍ അഡി!!) ബിമാനത്തിന്റെ പുറകില്‍ ഇരുന്ന ഒരു യുവതി ആകെ അസ്വസ്ഥയായി. അവസാനം എല്ലാവരും കേള്‍ക്കാന്‍ പാകത്തില്‍ അവള്‍ ഉറക്കെപ്പറഞ്ഞു. “എനിക്ക് 25 വയസായി. ഇന്നു വരെ ഒരു പുരുഷനെ ‌‌-.-.-. എന്നെ ഒരു സ്ത്രീയായി തോന്നിക്കാന്‍ ഇവിടെ ഏതെങ്കിലും പുരുഷനു പറ്റുമോ?”

ആരും ഒന്നും മിണ്ടുന്നില്ല. അവസാ‍നം ഏറ്റവും മുന്നില്‍ നിന്ന് ഒരു യുവാവ് എണീറ്റ് പുറകിലേക്ക് നടക്കാന്‍ തുടങ്ങി. നടക്കുന്നതിനിടയില്‍ അയാള്‍ തന്റെ ഷര്‍ട്ട് ഊരിത്തുടങ്ങിയിരുന്നു. എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചിരുന്നു. യുവതിയുടെ അടുത്തെത്തിയപ്പോഴേക്കും ഷര്‍ട്ട് അയാള്‍ മുഴുവന്‍ ഊരിയിരുന്നു. അത് അവളുടെ നേരെ നീട്ടി അവന്‍ പറഞ്ഞു “ഇതു വേഗം ഇസ്തിരിയിടൂ”.

9:08 AM  
Blogger Adithyan said...

This comment has been removed by a blog administrator.

9:08 AM  
Blogger Kuttyedathi said...

പീക്കുട്ടിയേ, ഇപ്പറഞതൊക്കെ ചെയ്യാന്‍ പെണ്ണിന്റെ കുപ്പായം ഊരി മാറ്റിയാലേ പറ്റൂ എന്നുണ്ടോ ? ഒരൂസം രാവിലെ അങ്ങടു പത്തു മണി വരെ ഉറങ്ങി നോക്കെന്നേ. ആകാശം ഇടിഞു വീണാല്‍ ചുമ്മ വീഴട്ടെന്നെ.. പിന്നെ ഇതിലു പറഞ്ഞിരിക്കണ സ്വഭാവ വിശേഷങളൊക്കെ പഴയ നൂറ്റാന്ടിലെ മനുഷ്യറ്ക്കല്ലേ. ഇപ്പോ ഇങനെ ഭാര്യയെ കൊണ്ടിസ്തിരി ഇടീക്കുന്നതും , കറി മോശമായാല്‍ കുറ്റം പറയുന്നതൊക്കെ ഔട്ട് ഓഫ് ഫാഷ്യനായെന്നേ.

പിന്നെ ആറ്ക്കും പറഞ്ഞു കൊടുക്കൂല്ലെങ്കിലൊരു റ്റെക്നിക് പറഞ്ഞു തരാം. കറികളൊക്കെ വയ്ക്കുമ്പോ ലവരെയും കൂടെ കൂട്ടുക. അപ്പോ എങാനും മോശമായാല്‍, അവറ്ക്കു പറയാന്‍ ചാന്‍സ് കിട്ടണതിനു മുന്‍പു പറയുക ‘ ഹോ, നിങളെ ഇളക്കാന്‍ ഏല്‍പ്പിച്ചപ്പോ ഞാന്‍ ഓറ്ത്തതാ ഇതു കൊളമാകുമെന്ന്’ ... അപ്പോ പരീക്ഷിച്ചു നോക്കുട്ടോ. :)

9:38 AM  
Blogger റീനി said...

ബൂലോഗത്തിലേക്ക്‌ സ്വാഗതം.

ആദിത്യോ, എന്നെക്കൊണ്ട്‌ വെറുതെ കണ്ണടപ്പിച്ചോണ്ട്‌ ഈ കമന്റ്‌ വായിപ്പിച്ചല്ലോ!

9:44 AM  
Blogger Adithyan said...

അപ്പോ വായിച്ചു? :))

നോണ്‍ വെജ്ജ് ആണെന്നും പറഞ്ഞ് വെജ്ജ് ജോക്ക് പറഞ്ഞതിന് അറസ്റ്റ് ചെയ്യുമോ?

9:50 AM  
Blogger വല്യമ്മായി said...

സ്വാഗതം

9:59 AM  

Post a Comment

<< Home